പൂർവ അധ്യാപകരെ ആദരിച്ചു

പുലാമന്തോൾ: ചേലക്കാട് എ.എം.യു.പി സ്കൂളിൽ അധ്യാപക ദിനാചരണം നടത്തി. പ്രധാനാധ്യാപകൻ രഘുനാഥ​െൻറ പ്രഭാഷണത്തോടെയാണ് ദിനാചരണത്തിന് തുടക്കമായത്. തുടർന്ന് പൂർവ അധ്യാപകൻ ഉമർ സമൂഹത്തിൽ അധ്യാപനത്തിനും വിദ്യാഭ്യാസത്തിനുള്ള സ്ഥാനമാനങ്ങളെക്കുറിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും ബോധവത്കരണം നടത്തി. പിന്നീട് സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകരെ ആദരിക്കുകയും വിവിധ ക്ലബ് പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാനവും വിതരണം ചെയ്തു. (പടം :Pml-poorva Adya Pakare Adarichu അധ്യാപക ദിനത്തിൽ കട്ടുപ്പാറ ചേലക്കാട് എ.എം.യു.പി സ്കൂളിൽ പൂർവ അധ്യാപകരെ ആദരിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.