പുലാമന്തോൾ: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വളപുരം ഗവ. ജി.എം.യു.പി സ്കൂളിൽ ഹരിതസേന രൂപവത്കരണം നടത്തി. വളപുരം ഗ്രാമത്തെ മാലിന്യവിമുക്തമാക്കുക, പ്ലാസ്റ്റിക് വിരുദ്ധ ഗ്രാമമാക്കുക, ചെമ്മലശേരി പി.എച്ച്.സിയുമായി കൈകോർത്ത് ജലജന്യരോഗങ്ങളെയും പകർച്ചവ്യാധികളെ കുറിച്ച് പൊതുജനത്തിന് അവബോധമുണ്ടാക്കുക എന്നിവയാണ് ഹരിതസേനയുടെ ലക്ഷ്യം. ഹരിതസേന പ്രവർത്തന ഉദ്ഘാടനം വാർഡ് അംഗം സി. രഘു ഉദ്ഘാടനം ചെയ്തു. ഹരിതസേനക്കുള്ള ജാക്കറ്റ് വിതരണം പി.ടി.എ പ്രസിഡൻറ് കെ.ടി. ഗഫൂർ നിർവഹിച്ചു. പ്രധാനാധ്യാപകൻ അച്യുതാനന്ദൻ അധ്യക്ഷത വഹിച്ചു. കൺവീനർ റജീന, കെ.കെ. ഉമർ മാസ്റ്റർ എന്നിവർ സംസാരിച്ചു. (പടം: വളപുരം ജി.എം.യു.പി സ്കൂളിൽ രൂപീകൃതമായ ഹരിതസേന അംഗങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.