മണലെടുത്താൽ ജാമ്യമില്ല കുറ്റം പ്രതിരോധവും നടപടിയും ശക്തമാക്കാൻ ഉദ്യോഗസ്ഥ-ജനപ്രതിനിധി ഐക്യം പട്ടാമ്പി: പ്രളയത്തിൽ ജീവൻ വീണ്ടെടുത്ത ഭാരതപ്പുഴയെ വീണ്ടും മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് ഉദ്യോഗസ്ഥ-ജനപ്രതിനിധി യോഗം പ്രതിജ്ഞയെടുത്തു. പുഴ പുനരുജ്ജീവനത്തിെൻറ വഴിയിലാണ്. പുഴയിലെ മണൽ സംരക്ഷിക്കണം. ഇതിന് പൊലീസും റവന്യൂ വകുപ്പും ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം. വി.ടി. ബൽറാം എം.എൽ.എയുടെ വികാരപ്രകടനം എല്ലാവരും അംഗീകരിച്ചു. മണലെടുപ്പുമായി ബന്ധപ്പെട്ട് കേസുണ്ടായാൽ ഒരാളും വിളിക്കേണ്ടതില്ലെന്നും മുഖം നോക്കാതെ നടപടിക്ക് പിന്തുണയുണ്ടായിരിക്കുമെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എയും പ്രഖ്യാപിച്ചു. റവന്യൂ സംഘം പരിശോധന നടത്തുമ്പോൾ ഏതു സമയവും സംരക്ഷണം നൽകാൻ പൊലീസ് തയാറാവണമെന്ന് തഹസിൽദാർ കാർത്യായനീദേവി ആവശ്യപ്പെട്ടു. മണലെടുപ്പ് മോഷണമായി കണ്ട് ജാമ്യമില്ല കുറ്റമായി കേസെടുക്കുമെന്ന് പട്ടാമ്പി, തൃത്താല, കൊപ്പം എസ്.െഎമാരും ഉറപ്പുനൽകി. മണലെടുപ്പിനോടൊപ്പം പുഴയിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെയും നടപടി വേണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും ആവശ്യപ്പെട്ടു. ഭാരതപ്പുഴയുടെയു൦ തൂതപ്പുഴയുടെയും സംരക്ഷണത്തിന് ജനകീയ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു. ഭാരതപ്പുഴ, തൂതപ്പുഴ എന്നിവ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻറുമാരാണ് യോഗത്തിൽ പങ്കെടുത്തത്. അടുത്ത ഘട്ടത്തിൽ വില്ലേജ് തലത്തിൽ യോഗം ചേർന്ന് സമിതികൾ രൂപവത്കരിക്കും. നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ. മുരളി, ടി.പി. ശാരദ, എൻ. ഗോപകുമാർ, ടി. ശാന്തകുമാരി, എ. കൃഷ്ണകുമാർ, സിന്ധു രവീന്ദ്രകുമാർ, മുതുതല വൈസ് പ്രസിഡൻറ് എം.കെ. മാലതി, തിരുമിറ്റക്കോട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. രാജേന്ദ്രൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ശ്രീജിത്ത്, ടി.പി. കിഷോർ എന്നിവരും സംസാരിച്ചു. ചിത്രം:mohptb 55 ഭാരതപ്പുഴ സംരക്ഷണത്തിന് ചേർന്ന താലൂക്കുതല യോഗത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സംസാരിക്കുന്നു muhsin palam udgatanam undu....veendum foto pattillenkil balram mohptb 54 ഭാരതപ്പുഴ സംരക്ഷണത്തിന് ചേർന്ന താലൂക്കുതല യോഗത്തിൽ വി.ടി. ബൽറാം എം.എൽ.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.