നാടി​െൻറ ​െഎക്യം വിളിച്ചോതി സമൂഹവിവാഹം

ആനക്കര: നാടി​െൻറ െഎക്യം വിളിച്ചോതി ആനക്കരയിൽ സമൂഹവിവാഹം. നിര്‍ധന കുടുംബത്തില്‍പ്പെട്ട നാലുപെണ്‍കുട്ടികള്‍ ക്ക് മംഗല്യഭാഗ്യം നൽകി പുതുജീവിതത്തിലേക്ക് ആനയിച്ചാണ് കേരള വ്യാപാരി വ്യവസായി സമിതി ഗ്രാമപഞ്ചായത്ത് കമ്മിറ്റി ദൗത്യം നിര്‍വഹിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുമ്പിടി സിയെന്‍ ഓഡിറ്റോറിയത്തില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹം സംഘടിപ്പിച്ചത്. ശ്രുതിക്ക് ഉണ്ണികൃഷ്ണനും ശ്രീജക്ക് അശോകനും മേഘ്‌നക്ക് സുരേഷും അമൃതക്ക് ഗിരീഷും വരണമാല്യം ചാര്‍ത്തി. പാലോളി മുഹമ്മദ് കുട്ടി, സി.കെ. രാജേന്ദ്രന്‍, എം. ചന്ദ്രന്‍, പി. മമ്മിക്കുട്ടി എന്നിവര്‍ വധൂവരന്‍മാര്‍ക്ക് മാലയും ബൊക്കയും കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സ്വരൂപിച്ച തുക ചടങ്ങില്‍ കൈമാറി. വിവാഹ ചടങ്ങ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല രക്ഷാധികാരി പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ സന്ദേശം ചടങ്ങില്‍ വായിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രന്‍, എം.ബി. രാജേഷ് എം.പി, ജില്ല സെക്രേട്ടറിയറ്റ് അംഗം, വി.കെ. ചന്ദ്രന്‍, ഏരിയ സെക്രട്ടറി പി.എന്‍. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. പ്രദീപ്, മലപ്പുറം ജില്ല പഞ്ചായത്ത് അംഗം എം.ബി. ഫൈസല്‍, സമിതി ജില്ല സെക്രട്ടറി എം. അനന്തന്‍, ഡോ. പി.കെ.കെ. ഹുറൈര്‍ കുട്ടി, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.കെ. ബാലചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവീന്ദ്രകുമര്‍, വൈസ് പ്രസിഡൻറ് പി. വേണുഗോപാലന്‍, സമിതി രക്ഷാധികാരി ടി. ഷാജി, എ.സി. സന്തോഷ് കുമാര്‍ എന്നിവർ സംസാരിച്ചു. ചിത്രം ( സമൂഹവിവാഹം ) കേരള വ്യാപാരി വ്യവസായി സമിതി ആനക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുമ്പിടിയില്‍ നടന്ന സമൂഹവിവാഹം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു ചിത്രം സമൂഹ വിവാഹം 2 ) കേരള വ്യാപാരി വ്യവസായി സമിതി ആനക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുമ്പിടിയില്‍ നടന്ന സമൂഹവിവാഹം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.