ലോറിക്ക്​ പിന്നിൽ ബസിടിച്ച് 16 യാത്രക്കാർക്ക് പരിക്ക്​

ആലത്തൂർ: ദേശീയപാതയിൽ ഇരട്ടകുളം നെല്ലിയാംകുന്നത്ത് ഓടിക്കൊണ്ടിരുന്ന ലോറിക്ക് പിന്നിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷ‍​െൻറ ബസിടിച്ച് 16 യാത്രക്കാർക്ക് പരിക്കേറ്റു. തമിഴ്നാട് ഗാന്ധിഗ്രാമത്തിൽ മുരുകൻ (45), ചെങ്കോട്ടയിൽ ശരവണൻ (49), ബിന്ദിഗർ കണ്ണപ്പൻ (25), ദിണ്ടിക്കൽ മലർക്കൊടി (32), മകൻ രാഘവൻ (മൂന്ന്), ദിണ്ടിക്കൽ ശെബട്ടി ശെൽവി (28), ശാന്തി (49), വയനാട് സ്വദേശി (40), അഭിലാഷ് (54), പ്രദീപ് (34), ഫൈസൽ (35), പ്രഭാകരൻ (50), കറുപ്പൻ (25), ആറുമുഖൻ (38) എന്നിവർക്കാണ് പരിക്കേറ്റത്. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. സേലത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ലോറിയും ബസും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.