വണ്ടിത്താവളത്ത് സംഘർഷം; 60 പേർക്കെതിരെ കേസ്​

ചിറ്റൂർ: വിദ്യാർഥി സംഘടനകൾ തമ്മിലെ സംഘർഷം പാർട്ടി നേതൃത്വങ്ങൾ ഏറ്റെടുത്തതോടെ വണ്ടിത്താവളത്ത് സംഘർഷം. വണ്ടിത്താവളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസം മുതൽ സ്കൂളിൽ എസ്.എഫ്.ഐ-കേരള വിദ്യാർഥി ജനത സംഘർഷം നിലനിന്നിരുന്നു. നേതാക്കൾ ഇടപെട്ട് ചൊവ്വാഴ്ച നടന്ന സംഘർഷം അവസാനിപ്പിക്കുകയും ബുധനാഴ്ച ഇരുവിഭാഗങ്ങളും ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, ബുധനാഴ്ച സ്കൂളിനകത്ത് ഇരു വിഭാഗം വിദ്യാർഥികളും സംഘർഷത്തിലേർപ്പെടുകയായിരുന്നു. ഇത് സ്കൂളിന് പുറത്തു നിൽക്കുകയായിരുന്ന ഇരുവിഭാഗം പ്രവർത്തകരും ഏറ്റെടുത്തു. മീനാക്ഷിപുരം, ചിറ്റൂർ സ്റ്റേഷനുകളിൽനിന്ന് പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തത്തമംഗലം റോഡിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസി‍​െൻറ ജനൽച്ചില്ലുകൾ എറിഞ്ഞുടച്ചു. ഇരുവിഭാഗങ്ങളിലെയും 60 പേർക്കെതിരെ മീനാക്ഷിപുരം പൊലീസ് കേസെടുത്തു. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.