മലപ്പുറം: മക്കരപ്പറമ്പ് സബ് സ്റ്റേഷൻ പരിധിയിലെ മക്കരപ്പറമ്പ് മുതൽ പാലച്ചോട് വരെ 33 കെ.വി. ലൈനിൽ വ്യാഴാഴ്ച മുതൽ വൈദ്യുതി പ്രവഹിക്കും. പരിസരത്ത് താമസിക്കുന്നവർ ലൈനുമായുള്ള സംസർഗം ഒഴിവാക്കണമെന്നും വൈദ്യുതിലൈനിൽ അസാധാരണമായ ശബ്്ദങ്ങൾ കേട്ടാൽ മക്കരപ്പറമ്പ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസുമായി ബന്ധപ്പെടണമെന്നും അസി. എൻജിനീയർ അറിയിച്ചു. ഫോൺ 04933-282010. 'പെൻഷൻ ലഭിക്കാൻ സംവിധാനം വേണം' മലപ്പുറം: ഇ.പി.എഫ് പെൻഷൻകാർക്ക് അനുവദിച്ച സാമൂഹ്യ സുരക്ഷിതത്വ പെൻഷൻ കൃത്യമായി ലഭിക്കാൻ സംവിധാനമുണ്ടാക്കണമെന്ന് പ്രോവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. രാമദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽ. മാധവൻ, ട്രഷറർ ടി. മുഹമ്മദ്, വി.പി. ഭാസ്ക്കരൻ, എം.വി. ഉണ്ണികൃഷ്ണ വാരിയർ, സി. രായിൻകുട്ടി, പി.ആർ. ചന്ദ്രൻ, തങ്കംദാസ്, രാധാമണി അമ്മ, ടി.എ. റസാഖ്, ഭഗവാൻ ഉണ്ണികൃഷ്ണൻ, സുകു പുലാമന്തോൾ, എൻ. അബ്ദുല്ല, എം. അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.