ഭാരതപ്പുഴയിൽ മണൽകടത്ത് സജീവം; അധികൃതർ നോക്കുകുത്തികളെന്ന് ആക്ഷേപം പൊന്നാനി: പൊന്നാനിയിൽ ഭാരതപ്പുഴയിൽനിന്ന് മണൽകടത്തുന്നവരെ പിടികൂടാൻ പൊലീസ് രംഗത്തിറങ്ങുന്നില്ലെന്ന് ആക്ഷേപം. പ്രളയത്തിന് ശേഷം പുഴയിൽ മണൽ അടിഞ്ഞതോടെയാണ് മാഫിയ വീണ്ടും തലപൊക്കിയത്. പൊന്നാനി ചമ്രവട്ടം മുതൽ ചാണവരെ ഭാഗങ്ങളിൽ രാത്രിയും പകലും മണൽ കടത്തുന്നു. മണൽ കടത്തുന്ന സംഘങ്ങളെ തിരൂരിലും കുറ്റിപ്പുറം ഭാഗത്തും പൊലീസ് പിടികൂടിയിരുന്നെങ്കിലും പൊന്നാനിയിൽ ഇതുവരെ ചെറുവിരലനക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മണൽ പുഴയോരത്ത് കൂട്ടിയിട്ട് ലോറിയിലും ചെറുവാഹനങ്ങളിലുമായി കടത്തുകയാണ്. നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും നടപടികളില്ലെന്ന് ആരോപണമുണ്ട്. നേരേത്ത, മണൽ മാഫിയയെ നിയന്ത്രിക്കാൻ കോസ്റ്റൽ പൊലീസ് രംഗത്തിറങ്ങിയിരുന്നെങ്കിലും ഇതും നിലച്ചു. മണലെടുപ്പ് വർധിച്ചാൽ പുഴയുടെ ദിശ മാറാൻ സാധ്യതയുണ്ട്. പടം....tirp6 പൊന്നാനിയിൽ ഭാരതപ്പുഴയിൽനിന്ന് ശേഖരിച്ച മണൽ കനോലി കനാൽ വഴി കൊണ്ടുപോകുന്നു അധ്യാപക ദിനം സ്നേഹോപഹാരം സമർപ്പിച്ച് വിദ്യാർഥികൾ പൊന്നാനി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കടകശ്ശേരി ഐഡിയൽ കാമ്പസിലെ മോണ്ടിസോറി, പ്രൈമറി മോണ്ടിസോറി, എൽ.പി, യു.പി, സി.ബി.എസ്.ഇ സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് എന്നിവിടങ്ങളിൽ അധ്യാപകർക്ക് സ്നേഹാദരം, ടീച്ചേഴ്സ് ബാൻഡ്, മുതിർന്ന അധ്യാപകരെ ആദരിക്കൽ, കൊളാഷ് പ്രദർശനം, സ്പെഷൽ അസംബ്ലി, കുട്ടി ടീച്ചിങ് എന്നിവ നടന്നു. സീനിയർ പ്രിൻസിപ്പൽ വി.ടി. ജോസഫിനെ പ്രൈമറി മോണ്ടിസോറി വിദ്യാർഥികളും 'കുട്ടിടീച്ചർ'മാരും ചേർന്ന് പൊന്നാടയണിയിച്ചു. എൽ.പി വിഭാഗം ക്ലാസുകളിലെ വിദ്യാർഥികൾ അധ്യാപകർക്ക് പൂക്കൾ നൽകി. അക്കാദമിക ഡയറക്ടർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു. സീനിയർ പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. ചിത്ര ഹരിദാസ്, പ്രിയ അരവിന്ദ്, സുപ്രിയ ഉണ്ണികൃഷ്ണൻ, ബിന്ദു പ്രകാശ്, ലീന പ്രേം, ഉഷ കൃഷ്ണകുമാർ, പി.വി. സിന്ധു, പ്രവീണ രാജ, ഉമർ പുനത്തിൽ, അഭിലാഷ് ശങ്കർ, ഫസ്ലുറഹ്മാൻ, വി. മൊയ്തു എന്നിവർ സംസാരിച്ചു. പടം...tirp7 അധ്യാപക ദിനത്തോടനുബന്ധിച്ച് കടകശ്ശേരി ഐഡിയൽ പ്രൈമറി മോണ്ടിസോറി വിഭാഗം വിദ്യാർഥികൾ സീനിയർ പ്രിൻസിപ്പൽ വി.ടി. ജോസഫിനെ പൊന്നാടയണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.