അധികാര ദുർവിനിയോഗം; പൊന്നാനി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക്​ സസ്പെൻഷൻ

പൊന്നാനി: അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ പൊന്നാനി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എ.എം. പ്രദീപനെ സസ്പെൻഡ് ചെയ്തു. നഗരത്തിലെ കടകളിൽനിന്ന് പണം നൽകാതെ സാധനങ്ങൾ വാങ്ങുകയും കടക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് നടപടി. പ്രളയകാലത്ത് അനധികൃതമായി അവധിയിൽ പ്രവേശിക്കുകയും ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് നഗരസഭ വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. ഇതേ തുടർന്നാണ് കേരള സിവിൽ സർവിസ് നിയമപ്രകാരവും മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ചും നഗരസഭ ചെയർമാ​െൻറ നിർദേശപ്രകാരം സെക്രട്ടറി സസ്പെൻഡ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.