അധ്യാപക ദിനം ആചരിച്ചു

പെരിന്തൽമണ്ണ: അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപക സംഘടനകൾ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ എന്നിവരുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പെരിന്തൽമണ്ണ: ഐ.എസ്.എസ് ബി.എഡ് കോളജ് യൂനിയൻ ആഭിമുഖ്യത്തിൽ സ്കൂളിൽ 35 വർഷമായി സേവനം നടത്തുന്ന കിൻറർഗാർെടൻ വിഭാഗം മേധാവി പാറുക്കുട്ടി ടീച്ചറെ ആദരിച്ചു. പ്രിൻസിപ്പൽ സമദ് മങ്കട ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസർ സി.പി. റഷീദ്, ഷെറിൻ ചാക്കോ, വിദ്യാർഥി യൂനിയർ ചെയർമാൻ എ.പി. മുഹമ്മദ് നബീൽ, ടിൻറു ബേബി, ഷാന ബാനു തവളേങ്ങൽ, എ. ഷജില, നിമ്മി ജോർജ് എന്നിവർ സംസാരിച്ചു. 'എ​െൻറ പ്രിയപ്പെട്ട ടീച്ചർ' എന്ന ചലച്ചിത്ര പ്രദർശനവും നടത്തി. താഴെക്കോട്: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് ക്ലബ് . സ്ഥാപന മേധാവികളായ ഡോ. സക്കീർ മാസ്റ്റർ, ഹരികുമാർ മാസ്റ്റർ എന്നിവരോടൊപ്പം 30 വർഷത്തിലധികം സേവനം ചെയ്ത ഡോ. അബ്ദുൽ ബാരി മുഹമ്മദ്, ഉമ്മർ, സലീന, ചന്ദ്രിക, മേരിക്കുട്ടി, ജയശ്രീ, ഊർമ്മിള എന്നീ അധ്യാപകരെ ആദരിച്ചു. ക്ലബ് ഭാരവാഹികളായ മുഹമ്മദ് നസീം, അഞ്ചല എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണ: അലീഗഢ് സർവകലാശാല മലപ്പുറം കാമ്പസിൽ വിദ്യാഭ്യാസവിഭാഗം . ഡയറക്ടർ പ്രഫ. കെ.എം. അബ്ദുറഷീദ് ഉദ്ഘാടനം െചയ്തു. കോഒാഡിനേറ്റർ പി.പി. അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ മുഹമ്മദ് അഹസംഖാൻ, ഡോ. ഷാനവാസ് അഹ്മ്മദ് മാലിക്, സയ്യിദ് അഹ്മദ് സാദ്, ഡോ. മുഹമ്മദ് ബഷീർ, എം.കെ. നസീറലി, ഡോ. സയ്യിദ് ഹയാത്ത് ബാഷ, ഡോ. ഫിറോസ്, മുഹമ്മദ് ഹസൻ, മുഹമ്മദ് ഹാരിസ്, പി.എസ്. സബീന, എൻ. മുഹമ്മദ് സുൽഫി, െഎമൻ ഫാത്തിമ, അനം അഫ്ഷിൻ എന്നിർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.