നവകേരള പുനഃസൃഷ്ടിക്ക് സിമൻറ്-കമ്പി വില കുറക്കണം -ബിൽഡിങ് ഓണേഴ്സ് അസോ. മലപ്പുറം: പ്രളയ ദുരിതാശ്വാസ ഭാഗമായി നവകേരള പുനഃസൃഷ്ടിക്ക് ആവശ്യമായ സിമൻറ്, കമ്പി തുടങ്ങിയവയുടെ വില കുറക്കണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സബാഹ് വേങ്ങര ഉദ്ഘാടനം ചെയ്തു. ഉമ്മർ ബാവ അധ്യക്ഷത വഹിച്ചു. പി.പി. അലവിക്കുട്ടി, വരിക്കോടൻ അബ്്ദുറഹ്മാൻ, ഖാദർ ചേക്കുപ്പ, നൗഷാദ് കളപ്പാടൻ, എം. മൊയ്തീൻകുട്ടി ഹാജി, അച്ചമ്പാട്ട് ബീരാൻകുട്ടി, ഇബ്്നു ആദം, കെ.എസ് തിരൂർ, കെ. ഫക്രുദ്ദീൻ തങ്ങൾ, സലീം ചുങ്കത്തറ, സഹദേവൻ അങ്ങാടിപ്പുറം തുടങ്ങിയവർ സംസാരിച്ചു. mp2allrs4 കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല കൺവെൻഷൻ മലപ്പുറത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് സബാഹ് വേങ്ങര ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.