പൂക്കോട്ടുംപാടം: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെൻറ് ഹൈദരാബാദില്‍ സംഘടിപ്പിച്ച കാര്‍ഷിക ഉപകരണ പ്രദർശനത്തില്‍ പൂക്കോട്ടുംപാടം ടി.കെ കോളനി സ്വദേശി പാലക്കാട്ടുപറമ്പില്‍ സുരേഷിന് ഒന്നാം സ്ഥാനം. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എളുപ്പത്തില്‍ അടക്ക പറിക്കുന്ന യന്ത്രമാണ് കണ്ടുപിടിച്ചത്. ആഗസ്റ്റ് 30, 31 തീയതികളിൽ നടന്ന, 23 സംസ്ഥാനങ്ങളില്‍നിന്ന് 256 കര്‍ഷകര്‍ പങ്കെടുത്ത മത്സരത്തിലാണ് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ലഭിച്ചത്. എന്‍.ഐ.ആര്‍.ഡി ഡയറക്ടര്‍ ഡോ. ഡബ്ല്യു. റെഡ്ഡിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. പെട്രോൾ എൻജിൻ പിടിപ്പിച്ച റിഡക്ഷൻ ഗിയർ ബോക്സ്, ബബിൾ ഗിയർ ബോക്സ്, ഉടുക്ക് ആകൃതിയിലുള്ള ടയർ, കവുങ്ങിെൻറ വണ്ണം ക്രമീകരിക്കാനുള്ള സ്പ്രിങ്ങുകൾ എന്നിവ ഉപയോഗിച്ചാണ് യന്ത്രം നിർമിച്ചിരിക്കുന്നത്. നിയന്ത്രണം മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ്. ഇതിൽ ഫോർവേഡ്, ന്യൂട്രൽ, റിവേഴ്സ്, കട്ടർ, സ്പീക്കർ, ആക്സിലേറ്റർ എന്നീ സംവിധാനങ്ങളുണ്ട്. 200 മീറ്റർ അകലെ നിന്നുവരെ യന്ത്രം നിയന്ത്രിക്കാം. അഞ്ച് ലക്ഷത്തോളം രൂപ ചെലവായി. മലപ്പുറം കൃഷി വിജ്ഞാന്‍ കേന്ദ്ര, നബാര്‍ഡ് തുടങ്ങിയവയും കൃഷി വകുപ്പ് ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് നിർമാണത്തിന് സാമ്പത്തിക സഹായം നൽകിയത്. പേറ്റൻറ് നേടുന്നതിന് കേരള കാർഷിക സർവകലാശാലയും സഹായിച്ചു. ഉപഭോക്താക്കള്‍ക്ക് യന്ത്രം 35,000 രൂപക്ക് നല്‍കാനാവുമെന്നാണ് പ്രതീക്ഷ. അമരമ്പലം കൃഷി ഓഫിസര്‍ ലിജു അബ്രഹാമിെൻറ നിര്‍ദേശവും തവനൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ വി.ജി. സുനിൽ, നബാര്‍ഡ് എ.ജി.എം ജെയിംസ് പി. ജോര്‍ജ്, ബാലന്‍ നെല്ലേങ്ങര സജയ് തുടങ്ങിയവരുടെ സഹായവും ലഭിച്ചു. സുരേഷ് നേരത്തെ, മലമുകളില്‍നിന്ന് അടക്ക താഴെ കൊണ്ടുവരാനുള്ള റോപ്വേയും ടി.കെ കോളനിയില്‍ മിനി ജലവൈദ്യുത പദ്ധതിയും നിർമിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.