എലിപ്പനി: ജില്ലയിൽ ഒരു മരണം കൂടി; ചൊവാഴ്ച 29 പേർക്ക് സ്ഥിരീകരിച്ചു മലപ്പുറം: കാലവർഷക്കെടുതിയെ തുടർന്നുണ്ടായ എലിപ്പനി ബാധിച്ച് ജില്ലയിൽ ഒരു മരണം കൂടി. എടവണ്ണ സ്വദേശിയാണ് ചൊവാഴ്ച മരിച്ചത്. പുതുതായി 29 പേർക്ക് േരാഗം സ്ഥിരീകരിച്ചു. ഇതോടെ കാലവർഷത്തെ തുടർന്ന് ജില്ലയിൽ എലിപ്പനി ബാധിച്ചവരുടെ എണ്ണം 70 ആയി. മഞ്ചേരിയിലാണ് ചൊവാഴ്ച കൂടുതൽ പേർക്ക് സ്ഥിരീകരിച്ചത്. അഞ്ച് പേർ. മലപ്പുറം, അമരമ്പലം, തൃപ്പനച്ചി എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും അസുഖം ബാധിച്ചിട്ടുണ്ട്. ചൊവാഴ്ച രോഗലക്ഷണങ്ങളുമായി എത്തിയ 27 പേർ നിരീക്ഷണത്തിലുമാണ്. രണ്ട് പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേർക്ക് ഡെങ്കിയുള്ളതായി സംശയമുണ്ട്. ചൊവാഴ്ച 2077 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയെത്തിയത്. പ്രളയം: 24 ജെ.എച്ച്.െഎമാരെ കൂടി ഒരു മാസത്തേക്ക് നിയമിക്കും മലപ്പുറം: പ്രളയദുരന്തത്തിെൻറ അടിയന്തര സാഹചര്യം പരിഗണിച്ച് ജില്ലയിൽ 24 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കും. സെപ്റ്റംബർ അഞ്ച് മുതൽ ഒക്േടാബർ നാല് വരെയാണ് ഇവർക്ക് നിയമനം നൽകിയിരിക്കുന്നത്. നേരത്തെ, മലപ്പുറത്ത് 72 പേർക്ക് ഇത്തരത്തിൽ നിയമനം നൽകിയിരുന്നു. ഇതോടെ പ്രളയം നേരിടുന്നതിനായി ജില്ലയിൽ താൽക്കാലികമായി നിയമിച്ച ജെ.എച്ച്.െഎമാരുടെ എണ്ണം 96ആയി. ആദ്യപട്ടികയിൽ സംസ്ഥാനത്ത് 900 േപരെയായിരുന്നു ഇത്തരത്തിൽ നിയമിച്ചത്. ഇതിൽ 22 പേരെ ആവശ്യമായ സർട്ടിഫിക്കറ്റുകളില്ലാത്തതിനാൽ അയോഗ്യരാണെന്ന് കണ്ടെത്തിയിരുന്നു. ആദ്യപട്ടിക അപര്യാപ്തമാണെന്ന് ജില്ല മെഡിക്കൽ ഒാഫിസർമാർ അറിയിച്ചതിനെ തുടർന്നാണ് വീണ്ടും നിയമനം. രണ്ടാംഘട്ടത്തിൽ 192 പേരെ താൽക്കാലികമായി നിയമിച്ചതിലാണ് ജില്ലക്ക് 24 പേരെ അനുവദിച്ചത്. ആരോഗ്യവകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ്വിജയിച്ചവരിൽ സേവന സന്നദ്ധതയുള്ളവരെയാണ് ജെ.എച്ച്.െഎ ഗ്രേഡ് രണ്ടി വിഭാഗത്തിൽ നിയമിക്കുന്നത്. ഒരു മാസത്തേക്ക് 23,565 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. നിയമനം ലഭിച്ചവർ ഭാവിയിൽ സ്ഥിരപ്പെടുത്തുന്നതിനായി അവകാശവാദം ഉന്നയിക്കില്ലെന്ന് 200 രൂപയുടെ മുദ്രപത്രത്തിൽ സമ്മതപത്രം ജില്ല മെഡിക്കൽ ഒാഫിസർമാർക്ക് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.