മലപ്പുറം: വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കാരുണ്യവഴിയിൽ ഒാടിയത് ജില്ലയിലെ ആയിരത്തോളം സ്വകാര്യ ബസുകൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനാണ് തിങ്കളാഴ്ച ടിക്കറ്റ് ഒഴിവാക്കി ബസുകൾ സർവിസ് നടത്തിയത്. ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്ന ലേബൽ പതിച്ച ബക്കറ്റുമായി ബസ് ജീവനക്കാർ യാത്രക്കാരുടെ അടുത്തുചെന്നു. ടിക്കറ്റ് ചാർജ് കണക്കാക്കാതെ, ഉയർന്ന സംഖ്യ സംഭാവനയായി നൽകിയാണ് യാത്രക്കാർ സമാഹരണത്തിൽ പങ്കാളികളായത്. വിദ്യാർഥികൾ കൺസെഷൻ ഒഴിവാക്കിയും അധികൃതർ സ്റ്റാൻഡ് ഫീ ഒഴിവാക്കിയും ധനസമാഹരണത്തോട് സഹകരിച്ചു. ബസ് തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനവും ഡീസൽ െചലവ് ഒഴിച്ചുള്ള ഉടമകളുടെ വരുമാനവും നിധിയിലേക്ക് നല്‍കുമെന്ന് സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ പറഞ്ഞു. 2,500ഒാളം ബസ് തൊഴിലാളികളും ബസുടമകളുമാണ് ധനസമാഹരണത്തിന് നേതൃത്വം നൽകിയത്. എം. ഉമ്മർ എം.എൽ.എ മഞ്ചേരിയിലും പി.കെ. അബ്ദുറബ്ബ് എം.എൽ.എ ചെമ്മാട്ടും എൻ. ഷംസുദ്ദീൻ എം.എൽ.എ തിരൂരിലും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വളാഞ്ചേരിയിലും പൊന്നാനി മുനിസിപ്പൽ ചെയർമാൻ മുഹമ്മദ് കുഞ്ഞി പൊന്നാനിയിലും പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ പെരിന്തൽമണ്ണയിലും നിലമ്പൂർ ജോയൻറ് ആർ.ടി.ഒ ഇ.എൻ. മോഹൻദാസ് നിലമ്പൂരിലും കാരുണ്യയാത്രക്ക് ഫ്ലാഗ് ഓഫ് നടത്തി. വിവിധ തൊഴിലാളി യൂനിയൻ നേതാക്കൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശംസ നേർന്നു. സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ, ജില്ല പ്രസിഡൻറ് പി. മുഹമ്മദ് എന്ന നാണി, ഭാരവാഹികളായ വെട്ടത്തൂർ മുഹമ്മദലി, പക്കീസ കുഞ്ഞിപ്പ, കെ.പി. അബ്ദുറഹിമാൻ, കെ.പി. നാണി, കമാൽ കുരിക്കൾ, ഗാലക്സി നസീർ, പൂളക്കുന്നൻ ശിഹാബ്, എൻ. അബ്ദുൽ റസാഖ് എന്നിവർ നേതൃത്വം നൽകി. photo mplma3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.