മലപ്പുറം: പ്രളയാനന്തരം ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന തുടങ്ങി. വിവിധ സർക്കിളുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ച ഗോഡൗണുകൾ, വെള്ളം കയറിയ കടകൾ, ഹോട്ടലുകൾ, ദുരിത ബാധിതർക്ക് സഹായം സ്വീകരിക്കുന്ന കേന്ദ്രങ്ങൾ, ക്യാമ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന തുടരുന്നത്. നിലമ്പൂർ, പൊന്നാനി, ഏറനാട് താലൂക്കുകളിെല ക്യാമ്പുകളിൽ വിളമ്പുന്ന ഭക്ഷണത്തിെൻറ ഗുണനിലവാരവും പരിശോധിക്കുന്നുണ്ട്. സഹായം സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ എത്തുന്നുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. കടകളിൽ നനഞ്ഞതും കേടായതുമായ സാധനങ്ങൾ വിൽക്കാതിരിക്കാനും നടപടി സ്വീകരിച്ചതായി അസി. കമീഷണർ സുഗുണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.