പാലക്കാട്: പ്രളയാനന്തരം കേരള പുനർനിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരെയും നിർബന്ധിച്ച് പണം ഈടാക്കരുതെന്ന് ജില്ല കലക്ടർ ഡി. ബാലമുരളി. ജില്ലയിൽനിന്ന് പരമാവധി ധനസമാഹരണം ലക്ഷ്യമിട്ട് കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ യോഗം ചേർന്നു. നവകേരളം സൃഷ്ടിക്കാനും സംസ്ഥാനത്തിെൻറ പുനർനിർമാണത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി ധനസമാഹരണമാണ് ലക്ഷ്യമെന്ന് ജില്ലയുടെ ചുമതലയുള്ള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. എ. ജയതിലക് പറഞ്ഞു. കലക്ടർ വിവിധ വകുപ്പ് ജില്ല തല മേധാവികൾക്ക് സമാഹരിക്കാൻ കഴിയുന്ന തുക സംബന്ധിച്ചും ബന്ധപ്പെട്ടതുമായ നിർദേശങ്ങൾ നൽകി. നിർബന്ധിക്കാതെ അഭ്യർഥിച്ചുള്ള തുക സമാഹരണമാണ് വേണ്ടതെന്ന് കലക്ടർ ഓർമ്മിപ്പിച്ചു. ഇതുവരെ ജില്ലയിൽ ഏഴു കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, ആർ.ഡി.ഒ കാവേരിക്കുട്ടി, സബ് കലക്ടർ ജെറോമിക്ക് ജോർജ്, എ.ഡി.എം ടി. വിജയൻ, വിവിധ വകുപ്പ് ജില്ലാതല മേധാവികൾ കോർപറേഷൻ-ബോർഡ് നഗരസഭ മേധാവികൾ എന്നിവർ പങ്കെടുത്തു. അർഹരായ എല്ലാവർക്കും അഗതി പെൻഷൻ ഉറപ്പാക്കണം -മനുഷ്യാവകാശ കമീഷൻ പാലക്കാട്: ദുർബല വിഭാഗങ്ങൾക്കുള്ള അഗതി പെൻഷൻ അർഹരായ എല്ലാവർക്കും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ. അപേക്ഷ നൽകാൻ വൈകിയെന്ന കാരണത്താൽ പെൻഷൻ നൽകാതിരിക്കരുത്. അർഹരായവരാണെന്ന് കണ്ടെത്തിയാൽ കാലതാമസം വരുത്താതെ പെൻഷൻ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ആദിവാസി വിദ്യാർഥികൾക്ക് ജില്ല പഞ്ചായത്ത് നൽകുന്ന സ്കോളർഷിപ്പ് കൃത്യ സമയത്ത് ലഭിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്തുകൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമീഷൻ ചെയർമാൻ പറഞ്ഞു. പാലക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ എട്ട് പുതിയ പരാതികളടക്കം 46 പരാതികൾ പരിഗണിച്ചു. ഇതിൽ 12 പരാതികൾ തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.