കാമറ വാടകക്കെടുത്ത് കബളിപ്പിക്കുന്ന യുവാവ്​ പിടിയിൽ

മങ്കട: ഫോട്ടോഗ്രഫിയിലും കാമറകളിലും താൽപര്യമുള്ളവരെ ഫേസ്ബുക്കിലൂടെ കണ്ടെത്തി വാടകക്കെന്ന പേരില്‍ കാമറകള്‍ തട്ടിയെടുക്കുന്ന യുവാവ് പിടിയിൽ. കോഴിക്കോട് അഴിയൂര്‍ 'ശാലീന'ത്തിൽ ശരത് വത്സരാജിനെയാണ് (39) മങ്കട എസ്.െഎ സതീഷും സംഘവും അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വടക്കാങ്ങര സ്വദേശിയായ യുവാവിൽനിന്നാണ് വാടകക്ക് 1,20,000 രൂപ വിലവരുന്ന രണ്ട് കാമറകള്‍ വാങ്ങി തിരിച്ചുകൊടുക്കാതിരുന്നത്. അന്വേഷണത്തിനിടെ സമാനകേസില്‍ കോഴിക്കോട്ട് അറസ്റ്റിലായ ശരത് വത്സരാജിനെ കോഴിക്കോട് സബ് ജയിലില്‍ വെച്ചാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമ ഷൂട്ടിങ്ങിനാണെന്ന് വിശ്വസിപ്പിച്ച് കാമറകള്‍ വാങ്ങുകയും പിന്നീട് വില്‍പന നടത്തുകയുമാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.