കോട്ടക്കൽ: മോഷ്ടാവെന്ന് ആരോപിച്ച് കൈകാലുകൾ കെട്ടിയിട്ട് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. തിരൂർ ഇൻസ്പെക്ടർ അബ്ദുൽ ബഷീറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇദ്ദേഹത്തിെൻറ കീഴിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൽപകഞ്ചേരി എസ്.ഐ ഷൺമുഖൻ, എ.എസ്.ഐമാരായ ഇക്ബാൽ (കോട്ടക്കൽ), മൊയ്തീൻ (കൽപകഞ്ചേരി), പ്രമോദ് (തിരൂർ), സി.പി.ഒമാരായ ജയപ്രകാശ്, അനിൽ, രജിത എന്നിവരാണ് സംഘത്തിലുള്ളത്. തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്ക്കറിനാണ് ഏകോപന ചുമതല. അന്വേഷണം പുരോഗമിക്കുകയാണെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ച വാട്സ്ആപ് ഗ്രൂപ്പിെൻറ വിവരങ്ങൾ ലഭിച്ചതായും ഇൻസ്പെക്ടർ അബ്ദുൽ ബഷീർ പറഞ്ഞു. പ്രചരിപ്പിച്ചവരും പകർത്തിയവരും ഒളിവിലാണ്. ആത്മഹത്യ ചെയ്ത സാജിദിെൻറയും സംഭവത്തിൽ ഉൾപ്പെട്ടവരുടേയും ഫോൺ വിശദാംശങ്ങൾ ശേഖരിച്ചു വരികയാണ്. സംഭവത്തിനു ശേഷം വൈദ്യപരിശോധന നടത്തിയ ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രി ഡോക്ടറുടെ മൊഴിയെടുത്തതായും സി.ഐ അറിയിച്ചു. അഞ്ചിലധികം പേരാണ് സാജിദിനെ കെട്ടിയിട്ടതെന്ന് പിതാവ് മുസ്തഫ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു. കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. മമ്മാലപ്പടിയിലെ വീടിന് പരിസരത്തു നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സാജിദിനെ ഒരുകൂട്ടമാളുകൾ തടഞ്ഞുവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.