പൊന്നാനി: സ്വർണവള വാങ്ങാൻ കൂട്ടിവെച്ച സമ്പാദ്യകുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അഞ്ചാം ക്ലാസുകാരി. പുതുപൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫാത്തിമ സൻഹയാണ് കൊച്ചുസമ്പാദ്യം നൽകിയത്. ദുരിതാശ്വാസ ക്യാമ്പുകളിലെയും ദുരന്തമേഖലകളിലെയും ചിത്രങ്ങൾ പത്രങ്ങളിലും ചാനലുകളിലും കണ്ടതിൽനിന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. തെൻറ ആഗ്രഹം സൻഹ ക്ലാസ് അധ്യാപികയോട് പറയുകയായിരുന്നു. പ്രധാനാധ്യാപകൻ സി.വി. നൗഫലിന് സമ്പാദ്യകുടുക്ക കൈമാറി. അധ്യാപകരായ വി. അഷ്റഫ്, സമീറ എന്നിവർ സംബന്ധിച്ചു. പുതുപൊന്നാനി ജീലാനി നഗറിൽ ഇല്ല്യാസിെൻറയും സുബീനയുടെയും മകളാണ് ഫാത്തിമ സൻഹ. പടം...tirp8 ദുരിതാശ്വാസ നിധിയിലേക്ക് ഫാത്തിമ സൻഹ തെൻറ സമ്പാദ്യകുടുക്ക പ്രധാനാധ്യാപകൻ സി.വി. നൗഫലിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.