മലപ്പുറം: മോഷണക്കുറ്റം ആരോപിച്ച് തന്നെ പൊലീസ് ക്രൂരമായി മർദിച്ചതായി മേലങ്ങാടി സ്വദേശിയും കൊണ്ടോട്ടി മാർക്കറ്റിൽ മീൻ വിൽപനക്കാരനുമായ കുഞ്ഞിമൂസ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അയൽവാസിയായ ഒരാളുടെ വീട്ടിൽ താൻ പകൽസമയത്ത് േപായത് സി.സി.ടി.വി കാമറയിൽ കണ്ടതിെൻറ പേരിലാണ് കൊേണ്ടാട്ടി സ്റ്റേഷനിലെ പൊലീസുകാർ മർദിച്ചത്. ജോലിസ്ഥലത്തുനിന്ന് തന്നെ സ്വകാര്യ വാഹനത്തിൽ കസ്റ്റഡിയിലെടുത്ത മഫ്തിയിലുള്ള മൂന്ന് പൊലീസുകാർ സ്റ്റേഷനിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നു. മർദനത്തിൽ അവശനായ താൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുഞ്ഞിമൂസ ആരോപിച്ചു. ഭാര്യ മുംതാസ്, പി.എസ്. അലി അക്ബർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.