വീട് നിര്‍മിക്കാന്‍ തീരുമാനമായി വണ്ടൂര്‍: ജന്മനാ വൈകല്യമുള്ള വാണിയമ്പലം പൂളക്കുന്ന് സത്യെൻറ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. വാണിയമ്പലത്തെ ആസാദ് ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിെൻറ കീഴില്‍ വീട് നിര്‍മിക്കാന്‍ തീരുമാനമായി. വൈകല്യം കാരണം കഷ്ടതയനുഭവിക്കുന്ന സത്യെൻറ വീട് കഴിഞ്ഞ മഴയില്‍ പാതി തകര്‍ന്നിരുന്നു. കൂടാതെ, പലയിടത്തും വിള്ളലുമുണ്ട്. ഏതുനിമിഷവും വീട് നിലംപൊത്തുമെന്ന അവസ്ഥയായതോടെ ഇപ്പോൾ മരുമകനോടൊപ്പമാണ് താമസം. മുമ്പ് പഞ്ചായത്തില്‍നിന്ന് വീട് ലഭിക്കുമെന്ന ഉറപ്പിൽ കടം വാങ്ങി ഇറക്കിയ ആറുലോഡ് കല്ലുകള്‍ ഇന്നും മഴയും വെയിലുമേറ്റ് ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. സംഭവം ശ്രദ്ധയില്‍പെട്ടതോടെയാണ് ആസാദ് ക്ലബ് മുന്നിട്ടിറങ്ങുന്നത്. 550 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിക്കുക. ആറുമാസത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ക്ലബില്‍ കഴിഞ്ഞദിവസം കൂടിയ യോഗത്തില്‍ തീരുമാനിച്ചു. ക്ലബ് സെക്രട്ടറി പി.ടി. ജബീബ് സുക്കീര്‍, കെ. മുഹമ്മദ്, സി.കെ. മുബാറക്ക്, കെ.ടി. മുഹമ്മദാലി, ഒ. ഷാജഹാന്‍, കെ. കോയ എന്നിവര്‍ സബന്ധിച്ചു. ചിത്രം വിവരണം- പൊളിഞ്ഞുവീഴാറായ വീടിനുമുന്നില്‍ സത്യന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.