പ്രളയബാധിതർക്ക്​ വാടകവീടൊരുക്കി ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്​

മലപ്പുറം: പ്രകൃതിദുരന്തത്തില്‍ വീട് നഷ്ടമായ ചാലിയാര്‍ പഞ്ചായത്തിലെ 25 കുടുംബങ്ങള്‍ക്ക് വാടകവീടൊരുക്കി ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്. ഉരുള്‍പൊട്ടലിൽ എല്ലാം തകർന്ന ചെട്ടിയാംപാറ, മതില്‍മൂല കോളനികളിലെ ദുരിതബാധിതർക്കാണ് ഷിഫ അല്‍ജസീറയും മലപ്പുറം പ്രസ് ക്ലബും സഹായവുമായെത്തിയത്. ക്യാമ്പിലെ ഭൂരിഭാഗം പേരും മടങ്ങിപോയിട്ടും വീടില്ലാത്തതിനാൽ ഇവര്‍ ക്യാമ്പില്‍ തുടരുകയായിരുന്നു. സര്‍ക്കാര്‍ വീടൊരുക്കുന്നത് വരെയുള്ള 10 മാസത്തെ വീട്ടുവാടകയാണ് ഷിഫ അല്‍ജസീറ ഗ്രൂപ് ചെയര്‍മാന്‍ കെ.ടി. റബീഉല്ലയുടെ നിർദേശപ്രകാരം നൽകുന്നത്. നിലമ്പൂര്‍ തഹസില്‍ദാര്‍ സി.വി. മുരളീധരന് രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് തുക കൈമാറി. വീട്ടുപകരണങ്ങളും നല്‍കി. ചടങ്ങില്‍ ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ് പ്രതിനിധികളായ കെ.ടി. മുഹമ്മദ് കോയ, കെ.ടി. മുഹമ്മദ് യൂനസ്, എ.കെ. ഹബീബ്, യു. ഇബ്രാഹിം, ഹംസ തിരൂര്‍, പ്രസ് ക്ലബ് ഭാരവാഹികളായ സുരേഷ് എടപ്പാള്‍, എസ്. മഹേഷ് കുമാര്‍, സമീര്‍ കല്ലായി, ഫ്രാന്‍സിസ് ഓണാട്ട്, ചാലിയാര്‍ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാന്‍, വില്ലേജ് ഓഫിസര്‍ എം.സി. അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.