കരുവാരകുണ്ട്: ഓർമയിലേക്ക് ചേക്കേറിയ നെൽവയലുകളെ തിരിച്ചുപിടിക്കാൻ പുതിയ തലമുറ പാടവരമ്പത്തെത്തി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പുൽവെട്ട ജി.എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് ചിറക്കൽകുണ്ടിലെ നെൽകൃഷി നേരിൽ കാണാനെത്തിയത്. ഹെക്ടർ കണക്കിന് നെൽകൃഷിയുണ്ടായിരുന്ന കരുവാരകുണ്ടിൽ ഇന്ന് അവശേഷിക്കുന്ന ഏക നെൽപാടമാണിത്. ഞാറ്റുകണ്ടത്തിലിറങ്ങിയ കുട്ടികൾ നടാനായി ഒരുക്കിവെച്ച ഞാറു കറ്റകൾ കൈകളിലേന്തി ഏറെനേരം നിന്നു. നെൽകൃഷിയെകുറിച്ച് തൊഴിലാളികളിൽനിന്ന് ചോദിച്ചറിയുകയും ചെയ്തു. അധ്യാപകരായ പി. ഷൗക്കത്തലി, അഹമ്മദ് ഫൈസൽ, പി. അമീർ, സി. ഇസ്മത്ത്, ജയശ്രീ, സ്കൂൾ ലീഡർ പി. ഹാഷിർ എന്നിവർ നേതൃത്വം നൽകി. Photo.. പുൽവെട്ട ജി.എൽ.പി സ്കൂൾ വിദ്യാർഥികൾ ചിറക്കൽകുണ്ടിലെ നെൽവയലിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.