തിരൂരങ്ങാടി: പ്രളയക്കെടുതികള്‍ക്ക് പിന്നാലെ നാട് പകര്‍ച്ചവ്യാധികളില്‍ അകപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി തിരൂരങ്ങാടി നഗരസഭ. എലിപ്പനിയും മഞ്ഞപ്പിത്തവുമടക്കമുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തില്‍ വീടുകളിലും പരിസരങ്ങളിലും തിങ്കളാഴ്ച സാനിറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം ശക്തമാക്കും. എലിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികളെ കുറിച്ച് മുന്നറിയിപ്പുകളും ബോധവത്കരണത്തിനായി ലഘുലേഖകളും വിതരണം ചെയ്യും. നഗരസഭയിലെ മുഴുവന്‍ ആശുപത്രികളിലും ബന്ധപ്പെട്ട സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കാനും നഗരസഭയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എലിപ്പനിയുടെ ലക്ഷണവുമായി എത്തിയവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. താലൂക്ക് ആശുപത്രിയില്‍ ഇതുവരെ 27 പേരാണ് പനിയുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ളത്. പ്രളയത്തെ തുടര്‍ന്ന് വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളിലാണ് എലിപ്പനി വ്യാപകമാകുന്നത്. യോഗത്തില്‍ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ ഭാരവാഹികള്‍, െറസിഡൻറ്സ് അസോസിയേഷന്‍, വിവിധ സ്ഥാപന മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.