പരപ്പനങ്ങാടി: പ്രളയജലത്തില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുകിപോയ രണ്ടു വിദ്യാര്‍ഥികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ഉള്ളണത്തെ കെ. ശാക്കിറിനെയും രക്ഷാപ്രവര്‍ത്തന രംഗത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കി നൽകിയ ജൈസലിനെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വീടുകളിലെത്തി അനുമോദിച്ചു. മണ്ഡലം മുസ്ലിം ലീഗ് അധ്യക്ഷന്‍ പി.എസ്.എച്ച്. തങ്ങള്‍, എം.എച്ച്. മുഹമ്മദ്‌ഹാജി, സി. അബ്ദുറഹിമാന്‍കുട്ടി, പി.കെ. മുഹമ്മദ്ജമാല്‍, പി.പി. കുഞ്ഞാവ ഹാജി, എം.എ.കെ. തങ്ങള്‍, കടവത്ത് സൈതലവി, എ. ഉസ്മാന്‍, ചേക്കാലി അബ്ദുറസാക്ക്, വി.പി. കുഞ്ഞു, എം. അബൂബക്കര്‍ഹാജി, അസീസ് ഉള്ളണ൦, ടി.ആര്‍. റസാക്ക്, സി.പി. സലാം, ചെമ്പന്‍ ഷാഫി എന്നിവര്‍ വിവിധ അനുമോദന ചടങ്ങുകളില്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പാലാഴി കോയയുടെ നേതൃത്വത്തിലുള്ള സംഘം െജെസലിനെ വീട്ടിലെത്തി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.