ശ്രീകൃഷ്ണ ജയന്തി ആഘോഷം

പൂക്കോട്ടുംപാടം: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ശോഭ കുറയും. പ്രളയദുരിതബാധയെ തുടര്‍ന്ന് മിക്ക ക്ഷേത്രങ്ങളും ശോഭായാത്ര യാത്രകളും മറ്റു പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. പല ക്ഷേത്രങ്ങളിലും പ്രത്യേക പ്രാര്‍ഥന സംഗമങ്ങളും സംഘടിപ്പിക്കുന്നുണ്ട് പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ പ്രത്യേക ഗണപതിഹോമം രാവിലെ ആറരക്ക് ഹരിനാമ ജപം പത്തുമണിക്ക് ഭാഗവത പാരായണം, 12ന് പ്രസാദ ഊട്ട്, വൈകീട്ട് ആറരക്ക് ദീപാരാധന, അത്താഴ പൂജ, എഴുന്നള്ളിപ്പ് എന്നിവ നടക്കും. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി കെ.എം. ദാമോധരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി.എം. ശിവപ്രസാദ്‌ എമ്പ്രാന്തിരി, വി.എം. വിഷ്ണു എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം നല്‍കും. അഞ്ചാംമൈല്‍ അമ്പലക്കുന്നു സുബ്രഹ്മണ്യക്ഷേത്രത്തില്‍ വിശേഷ പൂജകള്‍ക്ക് ശാന്തി വി.എം. വിപിന ചന്ദ്രന്‍ എമ്പ്രാന്തിരി കാര്‍മികത്വം നല്‍കും. രാവിലെ ഒമ്പതുമണിക്ക് പ്രാർഥന സംഗമം നടക്കും. തേള്‍പ്പാറ അയ്യപ്പ ക്ഷേത്രത്തില്‍ വിശേഷപൂജകള്‍ക്ക് നാരായണന്‍ എമ്പ്രാന്തിരി കാര്‍മികത്വം നല്‍കും. ഭാഗവത പാരായണം നാമജപം പ്രസാദ വിതരണം എന്നിവ നടക്കും. അമരമ്പലം സൗത്ത് ക്ഷേത്രത്തില്‍ വിജയകുമാര്‍ എമ്പ്രാന്തിരി കാര്‍മികത്വം നല്‍കും. ക്ഷേത്രത്തിനകത്ത് പ്രധാന ശ്രീകോവിലിന് മുന്നില്‍നിന്ന് പ്രതീകാത്മകമായി ശ്രീകൃഷ്ണ കോവിലിലേക്ക് ശോഭായാത്ര നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.