മലപ്പുറം: വിവാഹ വാർഷികാഘോഷം മാറ്റിവെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി പെരിന്തൽമണ്ണ റവന്യൂ ഡിവിഷൻ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ. ഭാര്യ ഡോ. ബിനിലയുടെയും കൂടി താൽപര്യപ്രകാരമാണ് തുക നൽകിയത്. ബിനില മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധയാണ്. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. കെ.ടി. ജലീൽ തുക ഏറ്റുവാങ്ങി. എരഞ്ഞിമങ്ങാട് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുടുംബാംഗങ്ങൾെക്കാപ്പം ഇവർ ഓണം ആഘോഷിച്ചത്. photo:mpl1 deputy collector മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ ഒരുമാസത്തെ ശമ്പളം മന്ത്രി കെ.ടി. ജലീലിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.