എ.ടി.എം കാർഡ് നമ്പർ ഹാക്ക് ചെയ്ത് ഓൺലൈൻ തട്ടിപ്പ്

കല്‍പകഞ്ചേരി: എ.ടി.എം ഡെബിറ്റ് കാർഡ് നമ്പർ ഹാക്ക് ചെയ്ത് ഓൺലൈൻ തട്ടിപ്പിലൂടെ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലർക്കിന് നഷ്ടമായത് 7463 രൂപ. അക്കൗണ്ട് നമ്പറോ ഒ.ടി.പി നമ്പറോ ഇല്ലാതെ അക്കൗണ്ട് ഉടമ പോലും അറിയാതെയാണ് എസ്.ബി.ഐ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. ഒഴൂർ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലർക്കും കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് സ്വദേശിയുമായ സി.പി. പ്രശാന്തി​െൻറ താനൂർ ശാഖയിലുള്ള അക്കൗണ്ടിൽനിന്നാണ് വെള്ളിയാഴ്ച ഉച്ചക്ക് 1.05നും 1.20നും ഇടയിലായി ആറ് ഒാൺലൈൻ ഇടപാടിലൂടെ പണം തട്ടിയെടുത്തത്. ഡെബിറ്റ് കാർഡ് നമ്പർ ഹാക്ക് ചെയ്ത് ഒ.ടി.പി നമ്പർ ചോർത്തിയാണ് പുതിയ തട്ടിപ്പ്. ഒാൺലൈൻ വ്യാപാര വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽനിന്ന് വ്യത്യസ്ത സാധനങ്ങൾ വാങ്ങി ത​െൻറ ട്രാൻസാക്ഷൻ ഐ.ഡി സഹിതമാണ് എസ്.ബി.ഐയിൽനിന്ന് അക്കൗണ്ട് ഉടമയുടെ മൊബൈലിലേക്ക് സന്ദേശം വന്നത്. താനൂർ സി.ഐ, സൈബർ വിങ്, എസ്.ബി.ഐ ചീഫ് മാനേജര്‍ എന്നിവർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.