റോഡരികിലെ ഗര്‍ത്തങ്ങള്‍ അപകട ഭീതിയുയർത്തുന്നു എടപ്പാൾ: കനത്ത മഴയെത്തുടര്‍ന്ന് 300 മീറ്ററിലധികം ദൂരം റോഡരികിൽ രൂപപ്പെട്ട ഗർത്തങ്ങൾ വാഹനാപകട ഭീഷണി ഉയർത്തുന്നു. വട്ടംകുളം സർവിസ് സ്റ്റേഷന്‍ മുതല്‍ മാപ്പിള സ്കൂള്‍വരെ വലത് ഭാഗത്താണ് ഗർത്തങ്ങൾ രൂപപ്പെട്ടത്. കയറ്റവും തിരിവും ചേർന്ന സ്ഥലമാണിത്. നീലിയാട് മുതല്‍ എടപ്പാള്‍ വരെ റോഡിൽ നിരവധി ഗര്‍ത്തങ്ങളുണ്ട്. നിരവധി വാഹനങ്ങൾ ഗർത്തത്തിൽ വീണിരുന്നു. പടം..tirp1 വട്ടംകുളം റോഡരികിലെ ഗര്‍ത്തങ്ങള്‍ എടപ്പാൾ: ഇന്‍സുലേഷന്‍ കമ്പികള്‍ ഉപയോഗിച്ചുള്ള വൈദ്യുതി വിതരണം ആരംഭിച്ചു. ഇത്തരം കമ്പികള്‍ ഉപയോഗിക്കുന്നതോടേ വൈദ്യുത വിതരണ നഷ്ടം കുറക്കാനാകും. കേന്ദ്ര സർക്കാറിെൻറ ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യാതി യോജന പദ്ധതി പ്രകാരമാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ വ്യത്യസ്ത മേഖലകളാക്കി തിരിച്ചാണ് നടപ്പാക്കുക. കാർഷിക, വ്യവസായ മേഖല, വാണിജ്യ മേഖല ഇവക്ക് വ്യത്യസ്ത ഇന്‍സുലേഷന്‍ ലൈനുകളാണ് ഉപയോഗിക്കുക. ഓരോ പോസ്റ്റിലും ബോക്സുകൾ സ്ഥാപിച്ച് കണക്ഷൻ കൊടുക്കുന്ന സംവിധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.