ഓട്ടോയില്‍ മദ്യം വിതരണം ചെയ്യുന്നതിനിടെ പിടിയില്‍

14 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു പെരിന്തല്‍മണ്ണ: മദ്യം ശേഖരിച്ച് ഓട്ടോറിക്ഷയില്‍ പലയിടങ്ങളിലായി വിതരണം ചെയ്യുന്നയാളെ പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ സംഘം പിടികൂടി. ഓട്ടോ ഡ്രൈവര്‍ നെന്മിനി തച്ചിങ്ങനാടം തോട്ടുങ്ങല്‍ മുരളിയാണ് (40) പിടിയിലായത്. 14 ലിറ്റര്‍ മദ്യവുമായാണ് ഓട്ടോറിക്ഷ സഹിതം പട്ടിക്കാട് കമാനത്തുനിന്ന് ഇയാളെ എക്‌സൈസ് പിടികൂടിയത്. കോളനികളിലും സ്‌കൂള്‍ പരിസരങ്ങളിലും ഓട്ടോറിക്ഷയില്‍ മദ്യം വില്‍ക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വേഷപ്രച്ഛന്നരായെത്തി എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.പി. സിബിയുടെ നേതൃത്വത്തില്‍ പ്രിവൻറിവ് ഓഫിസര്‍ കെ. രാമന്‍കുട്ടി, സി.ഇ.ഒമാരായ അനീഷ്‌കുമാര്‍, കമ്മുക്കുട്ടി, സജയകുമാര്‍, ഡ്രൈവര്‍ പുഷ്പരാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 2anooppmna7 -മുരളി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.