പെരിന്തൽമണ്ണ: കാലവർഷക്കെടുതിയിൽ പ്രഹരമേറ്റവർക്ക് സഹായ ഹസ്തവുമായി ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ വിദ്യാർഥികളും രംഗത്ത്. വിവിധ പ്രദേശങ്ങളിൽ നിന്നായി ശേഖരിച്ച വിഭവങ്ങളും സമാഹരിച്ച ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് വാങ്ങിയ ഭക്ഷണ സാധനങ്ങളടങ്ങിയ 3500- കിറ്റുമാണ് ഇതിനകം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി ഞായറാഴ്ച ഇവർ പുറപ്പെടും. നേരത്തേ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രളയ ശുചീകരണ പ്രവർത്തങ്ങളിൽ സജീവമായി വിദ്യാർഥികളും പങ്കാളികയായിരുന്നു. പടം...pmna mc 5 ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകൾ തയാറാക്കുന്ന അൽ ജാമിഅ അൽ ഇസ്‌ലാമിയ വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.