പെരിന്തൽമണ്ണ ബൈപാസ് മസ്ജിദുൽ മാജിദൈൻ: ഇസ്‌ലാമിക് സ്റ്റഡി സെൻറർ ഖുർആൻ-ഹദീസ് പഠനവേദി, എ.കെ. അബ്ദുൽ മുസവ്വിർ ദാരിമി താഴേക്കോട് -6.30 പ്രളയബാധിത മേഖലകളിൽ മാപ്പിങ് സർവേക്കായി പരിശീലനം പെരിന്തൽമണ്ണ: താലൂക്കിലെ പ്രളയബാധിത പ്രദേശങ്ങളുടെ മാപ്പിങ്, സർവേ എന്നിവ നടത്തുന്നതിന് ജില്ല നഗരാസൂത്രണം, ലെൻസ് ഫെഡ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ് എന്നിവയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥികളാണ് സർവേ നടത്തുന്നത്. സെപ്റ്റംബർ ഒന്നുമുതൽ നാലുകൂടിയ തീയതികളിലാണ് സർവേ. ഇതിെൻറ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിർമണ പ്രോജക്ടുകൾക്ക് രൂപം നൽകുക. പരിശീലനത്തിന് പി. ഷഹീൻ റസാക്, കെ. അനിൽകുമാർ (നഗരാസൂത്രണം), അമീർ പാതാരി, പി. ഹാരിസ്, ടി.പി. സേതുമാധവൻ എന്നിവർ നേതൃത്വം നൽകി. നഗരസഭ എൻജിനീയർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. മുഹമ്മദ് സജീം, എം.കെ. ശ്രീധരൻ, പി. കുഞ്ഞാലൻ എന്നിവർ സംസാരിച്ചു. വാഹനാപകടങ്ങളിൽ പരിക്ക് പെരിന്തൽമണ്ണ: ടൗണിൽ കാറും സ്കൂട്ടറും കൂട്ടിമുട്ടി വലമ്പൂർ മലമനയിൽ സംഗീത (32), അങ്ങാടിപ്പുറം സ്വദേശികളായ അക്ഷയ വീട്ടിൽ ബിജി (34), മകൻ ആയുഷ് (ഒമ്പത്), മണ്ണാർക്കാട് ബൈക്കുകൾ കൂട്ടിമുട്ടി താഴേക്കോട് പൂക്കോടൻ കമറുൽ ലൈല (37), മകൻ മുഹമ്മദ് നിഹാൽ (ഏഴ്) എന്നിവരെ പരുക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.