പെരിന്തൽമണ്ണ: പ്രളയബാധിതർക്ക് ആശ്വാസ ധനമായി താലൂക്കിൽ 1545 പേർക്ക് 58.71 ലക്ഷം രൂപ വിതരണം ചെയ്തതായി ശനിയാഴ്ച ചേർന്ന താലൂക്ക് സഭയിൽ അറിയിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും താലൂക്കിൽ 2618 കുടുംബങ്ങളെയാണ് ബാധിച്ചത്. ഇതിൽ ആദ്യഗഡുവായുള്ള 3800 രൂപ പ്രകാരമാണ് ഇത്രയും തുക നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽപെടുത്തി ഒരുകുടുംബത്തിന് പതിനായിരം രൂപവീതം നൽകും. അവശേഷിക്കുന്ന 95,79,000 രൂപ ഏതാനും ദിവസങ്ങൾക്കം വിതരണം ചെയ്യുമെന്നും തഹസിൽദാർ എൻ.എം. മെഹറലി അറിയിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രളയദുരിതം ബാധിച്ച മൂർക്കനാട് അടക്കമുള്ള വില്ലേജുകളിലുള്ളർക്ക് സൗജന്യ റേഷൻ അനുവദിക്കാൻ താലൂക്ക് സപ്ലൈ ഒാഫിസർക്ക് നിർദേശം നൽകി. പ്രളയമേഖലകളിൽ എലിപ്പനി പടരുന്നതിനുള്ള പ്രതിരോധ ഗുളിക കഴിക്കാൻ ഗ്രാമപഞ്ചായത്തുകൾ മുഖേന ബോധവത്കരണം നടത്താനും നിർദേശിച്ചു. പ്രളയജലത്തിൽ അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് നഗരസഭകളിൽ മറ്റ് ഏജൻസികളെ നിയമിക്കുന്നതിന് നൽകിയ അനുമതി ഗ്രാമപഞ്ചായത്തുകൾക്ക് കൂടി ബാധകമാക്കണമെന്ന് യോഗം ആവശ്യെപ്പട്ടു. കുറുവ പഞ്ചായത്തിൽ ആർ.ടി.ഒയുടെ റിപ്പോർട്ട് അനുസരിച്ച് അർഹതപെട്ട പലർക്കും പെൻഷൻ നിഷേധിച്ച സാഹചര്യത്തിൽ ശരിയായ റിപ്പോർട്ട് സമർപ്പിക്കാൻ ആർ.ടി.ഒക്ക് നിർേദശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.