മലപ്പുറം: പ്രളയത്തില്‍ പഠനോപകരണങ്ങൾ നഷ്ടമായവര്‍ക്ക് മേല്‍മുറി എം.എം.ഇ.ടി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ നോട്ടുപുസ്തകം എഴുതി നല്‍കി. യു.പി തലത്തിലെ അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയാണ് എഴുതിത്തയാറാക്കി മറ്റു സ്‌കൂളുകളിലെ കുട്ടികള്‍ക്ക് നല്‍കിയത്. മലപ്പുറം എ.യു.പി സ്‌കൂള്‍, എം.എസ്.പി ഹൈസ്‌കൂള്‍, പാണക്കാട് എം.യു.എ.യു.പി സ്‌കൂള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് നല്‍കുന്നതിനായി ബി.ആര്‍.സിയിലെ പരിശീലനകന്‍ റഷീദ് മുല്ലപ്പള്ളിക്ക് പുസ്തകങ്ങള്‍ കൈമാറി. പ്രധാനാധ്യാപകന്‍ പി. അബ്ദുല്ല, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുല്‍ ജലീല്‍, പി. ഷമീന, വിദ്യാര്‍ഥികളായ ആസിഫ് അലി, മെഹ്താബ്, ടി. ഷിബിന്‍, വി.വി. നിഷ്മ, സന എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.