പാണ്ടിക്കാട്: പി.എസ്.സി മുഖാന്തരം പൊലീസ് സേനയിലേക്ക് തെരഞ്ഞടുക്കപ്പെട്ട ആദ്യ ബാച്ചിെൻറ പ്രഥമ സംഗമം കൊളപറമ്പ് ഐ.ആർ.ബി ക്യാമ്പിൽ നടന്നു. റിട്ട. ഓഫിസ് കമാൻഡൻറ് കെ. ഗോവിന്ദൻ സംഗമം ഉദ്ഘാടനം ചെയ്തു. 1981ലാണ് സംസ്ഥാന സർക്കാർ പൊലീസ് സേനയിലേക്ക് പി.എസ്.സി മുഖേന ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പൊലീസ് ബാച്ചിെൻറ പ്രഥമ സംഗമമാണ് കൊളപറമ്പ് ക്യാമ്പിൽ നടന്നത്. 1981 സെപ്റ്റംബർ ഒന്നിന് കൊളപറമ്പിൽ അന്നത്തെ എം.എസ്.പി ക്യാമ്പിൽ െട്രയിനിങ് പൂർത്തിയാക്കിയ 350ഓളം സേനാംഗങ്ങളാണ് സംഗമത്തിൽ ഒത്തുകൂടിയത്. റിട്ട. ഡിവൈ.എസ്.പി പി.എം. വർഗീസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ ഷുക്കൂർ, െഎ.ആർ.ബി ഓഫിസ് കമാൻഡൻറ് അബ്ദുൽ ബഷീർ, വിജയൻ പുലിക്കോട്ടിൽ, കെ.സി. യതീന്ദ്ര ദാസ്, ബാലദേവൻ മലപ്പുറം, വേണുഗോപാൽ പാലക്കാട് എന്നിവർ സംസാരിച്ചു. 20 പൂർവ െട്രയിനർമാരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.