കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 64 ലക്ഷത്തിെൻറ സ്വർണം പിടികൂടി. കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസാണ് 2.09 കിലോഗ്രാം സ്വർണം പിടിച്ചത്. സൗത്ത് പൊന്നാനി സ്വദേശി അഷ്കർ അലിയിൽനിന്നാണ് (42) സ്വർണം കണ്ടെടുത്തത്. ബാഗേജിനുള്ളിൽ ഹോംതിയറ്ററിനകത്ത് 18 സ്വർണബിസ്കറ്റുകളായിട്ടാണ് ഒളിപ്പിച്ചിരുന്നത്. ഇയാൾ വെള്ളിയാഴ്ച മസ്കത്തിൽനിന്നുള്ള ഒമാൻ എയറിലാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.