സഹായധന വിതരണം നാലിനകം പൂർത്തിയാക്കും -കലക്ടർ

മലപ്പുറം: സർക്കാറി​െൻറ ആശ്വാസ ധനസഹായമായ 10,000 രൂപ സെപ്റ്റംബർ നാലിനകം ജില്ലയിലെ പ്രളയബാധിതരായ മുഴുവൻ പേർക്കും വിതരണം ചെയ്യാൻ തഹസിൽദാർമാർക്ക് ജില്ല കലക്ടർ അമിത് മീണ നിർദേശം നൽകി. അർഹരായ ഒരാൾക്കുപോലും സഹായം ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ടാകരുതെന്ന് കലക്ടർ ഓർമിപ്പിച്ചു. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരുടെ പട്ടികയിൽ അനർഹർ കയറിക്കൂടാതിരിക്കാൻ പ്രത്യേക ജാഗ്രത കാണിക്കണം. വ്യാജമായ അപേക്ഷകൾ കണ്ടെത്തിയാൽ നടപടി ഉണ്ടാവുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. ആശ്വാസ ധനസഹായ വിതരണം പൂർത്തിയായ ഉടൻ വീടുകൾ തകർന്നവർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്തുതുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.