പ്രതിഷേധം ഫലം കണ്ടു; മുഴുവൻ പേർക്കും കിറ്റ് മലപ്പുറം: പ്രതിഷേധത്തെ തുടർന്ന് മുഴുവൻ പ്രളയബാധിതർക്കും സർക്കാർ ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു. നഗരസഭയിലെ വിവിധ വാർഡുകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് താമസം മാറിയ കുടുംബങ്ങൾക്ക് കിറ്റ് നൽകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ക്യാമ്പിൽ താമസിച്ചവർക്ക് മാത്രമാണ് കിറ്റ് നൽകിയത്. മുഴുവൻ പേർക്കും കിറ്റ് നൽകണമെന്ന് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയും വിവിധ വാർഡുകളിലെ കൗൺസിലർമാരും ആവശ്യപ്പെട്ടിരുന്നു. താമരക്കുഴിയിലേക്ക് 52ഉം മുണ്ടുപറമ്പ് ഒമ്പതാം വാർഡിലേക്ക് 21ഉം സിവിൽ സ്റ്റേഷൻ വാർഡിലേക്ക് 106ഉം കിറ്റുകളാണ് നൽകിയത്. അർഹമായ കിറ്റ് നൽകാത്തതിനെ തുടർന്ന് 20ാം വാർഡ് കൗൺസിലർ ബുഷ്റ തറയിൽ വില്ലേജ് ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. ചെമ്മങ്കടവിലെ 320 കുടുംബങ്ങൾക്ക് കിറ്റ് ലഭിച്ചശേഷമാണ് സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.