ഹ്രസ്വചിത്രം പ്രകാശനം

എടപ്പാള്‍: നെല്ലിശ്ശേരി എ.യു.പി സ്കൂൾ ആഭിമുഖ്യത്തിൽ തയാറാക്കിയ ഹ്രസ്വചിത്രം 'പാഠം ഒന്ന്' തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്യും. മുൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണ​െൻറ വിദ്യാഭ്യാസ വീക്ഷണ സന്ദേശമുൾക്കൊണ്ടാണ് ചിത്രം തയാറാക്കിയത്. അധ്യാപക സംഘടനകളുടെ യോഗം വിളിക്കണം -കെ.എ.ടി.എഫ് എടപ്പാള്‍: പ്രളയത്തെ തുടർന്ന് താളംതെറ്റിയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തര തീരുമാനമുണ്ടാക്കുന്നതിന് അധ്യാപക സംഘടനകളുടെ യോഗം വിളിക്കണമെന്ന് കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ഇബ്രാഹിം മൂതൂർ ആവശ്യപ്പെട്ടു. 464 വിദ്യാലയങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്. കലോത്സവം നടക്കേണ്ട ആലപ്പുഴ ജില്ല ദുരിതത്തിലാണ്. സ്കൂൾതല മേളകൾ സെപ്റ്റംബറിലാണ് നടത്തുന്നത്. ഓണ പരീക്ഷ മാറ്റി. ഡിസംബറിൽ അർധ വാർഷിക പരീക്ഷയും നടക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കയിലാണ്. അനിശ്ചിതത്വം മാറ്റി അധ്യാപക സംഘടനകളുടെ യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഡി.പി.ഐ എന്നിവർക്ക് അയച്ച ഫാക്സ് സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.