അനുമോദിച്ചു

വടക്കഞ്ചേരി: ഒടുകൂർ ശിവൻകോവിൽ ഇ.എം.എസ് സാംസ്കാരിക വായനശാല ആൻഡ് കലാസമിതി ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും രക്ത ഗ്രൂപ് നിർണയ ക്യാമ്പും നടത്തി. സി.ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ശാരദ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വണ്ടാഴി പഞ്ചായത്ത് പ്രസിഡൻറ് സുമാവലി മോഹൻദാസ്, മംഗലം ഡാം എസ്.ഐ അനീഷ്, ബിന്ദു സുബ്രൻ, ബിന്ദു വിജയൻ, പി.വി. കൃഷ്ണൻ, കെ.വി. ദേവദാസ്, റാഫിക് എന്നിവർ സംസാരിച്ചു. വീട് ഭാഗികമായി കത്തിനശിച്ചു വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപ്പറമ്പ് കുറുവപ്പാടത്തെ പത്തായപ്പുര വീടി​െൻറ ഒരു ഭാഗം കത്തിനശിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം വരും. കെ. കനകദാസനും കുടുംബവും താമസിക്കുന്ന ഭാഗം മാത്രമാണ് കത്തി നശിച്ചത്. തേക്ക് മര ഉരുപ്പടികൾ, ഫ്രിഡ്ജ്, ടി.വി, പഠേനാപകരണങ്ങൾ, രേഖകൾ എന്നിവയാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ഫയർ ഫോഴ്‌സാണ് തീയണച്ചത്. കനകദാസ​െൻറ സഹോദരൻ കലാധരനും കുടുംബവുമാണ് വീടി​െൻറ മറ്റൊരു ഭാഗത്ത് താമസിക്കുന്നത്. തറവാട് വീടായ ഇത് കേസിലാണ്. സ്ഥലത്ത് പൊലീെസത്തി മേൽനടപടികൾ സ്വീകരിച്ചു. വരവേൽപ്പ് നൽകി വടക്കഞ്ചേരി: കാരായങ്കാട് ഗാന്ധിനഗർ അംഗൻവാടി കേന്ദ്രത്തിലെ പ്രവേശേനാത്സവത്തി​െൻറ ഭാഗമായി കുരുന്നുകൾക്ക് വരവേൽപ്പ് നൽകി. വാർഡ് അംഗം വി. വിജയകുമാരി ഉദ്ഘാടനം ചെയ്തു. വികസനസമിതി അംഗം വി.എം. ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. എം.എസ്. അബ്ദുൽ ഖുദ്ദൂസ് മുഖ്യപ്രഭാഷണം നടത്തി. എം. സുലൈമാൻ, എച്ച്. സുഹറ, ബീബാത്തുമ്മ കബീർ, രുഗ്മണി ടീച്ചർ, എം. സുശീല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.