കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ചരിത്രവിഭാഗത്തിലെ ഗവേഷകർ പെരിന്തൽമണ്ണയിൽനിന്ന് മഹാശിലായുഗ കാലത്തെ മൺപാത്രങ്ങൾ കണ്ടെടുത്തു. പാതായ്ക്കരയിലെ ഉണ്ണികൃഷ്ണെൻറ പറമ്പിൽനിന്നാണ് കിണർ കുഴിക്കുന്നതിനിടെ നന്നങ്ങാടിയിൽനിന്ന് മൺപാത്രങ്ങൾ ലഭിച്ചത്. ഇതേ സ്ഥലത്തുനിന്ന് കഴിഞ്ഞ വർഷം േമയ് 28ന് നന്നങ്ങാടിയും മൺപാത്രങ്ങളും ഇരുമ്പ് ആയുധങ്ങളും ലഭിച്ചിരുന്നു. പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസെൻറ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. അമ്പിെൻറ ആകൃതിയിലുള്ള അടയാളം മൺപാത്രങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.