പാലക്കാട്: നടക്കാവ് മേൽപാലത്തിന് സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്ന് വ്യക്തമാക്കി പ്രദേശവാസികള്‍ സമ്മതപത്രം നല്‍കി. ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ്. അച്യുതാനന്ദന്‍ മുമ്പാകെയാണ് സ്ഥലം ഉടമകള്‍ സമ്മതപത്രം കൈമാറിയത്. 27 സ്വകാര്യ ഉടമകളുടെ കൈവശമുള്ള സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 23 പേരും സമ്മതപത്രം നല്‍കി. എല്ലാവരും സഹകരിച്ച് പാലം നടപ്പാക്കണമെന്ന് ചടങ്ങില്‍ വി.എസ്. പറഞ്ഞു. സമ്മതപത്രം കൈമാറുന്നതിന് മുമ്പായി നടന്ന യോഗത്തില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്താലുടന്‍ ഉടമയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമെന്ന് ഉറപ്പുനല്‍കി. ഈ തുകക്ക് വരുമാന നികുതി ഇളവും അനുവദിക്കും. വാഗ്ദാനം ചെയ്ത തുക സംസ്ഥാനതല പര്‍ച്ചേസ് കമ്മിറ്റി അംഗീകരിക്കും. സമ്മതപത്രം ഒപ്പിട്ടതിനുശേഷം അപാകതയുണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ വരെ പരിഹരിക്കുമെന്നും സ്ഥലം ഉടമകള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി. സദാശിവെൻറ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.