പെരിന്തൽമണ്ണ: നഗരത്തില്‍ നടപ്പാക്കിയ അഞ്ചാംഘട്ട പരിഷ്കാരത്തിെൻറ ഭാഗമായി നഗരസഭ ആസ്ഥാനത്തിന് സമീപത്തെ ബസ്സ്റ്റോപ് നിർത്തലാക്കി ഷെഡ് പൊളിച്ചുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് മർച്ചൻറ്സ് അേസാസിയഷൻ വ്യാഴാഴ്ച രാവിലെ നഗരസഭ ആസ്ഥാനത്ത് മാർച്ചും തുടർന്ന് ധർണയും നടത്തി. ഉൗട്ടി റോഡിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭ ആസ്ഥാനത്തിന് സമീപത്ത് ധർണയോടെ സമാപിച്ചു. മൂന്നാം ബസ്സ്റ്റാൻഡ് നർമാണ വിഷയത്തിലെ കേസിെൻറ പശ്ചാതലത്തിലാണ് പരിഷ്കാരമെന്ന ചെയർമാെൻറ വിശദീകരണം ശരിയെങ്കിൽ കേസിൽ കക്ഷിചേർന്ന് കേസ് നടത്തിപ്പ് ഏറ്റെടുക്കാൻ തയാറാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത അസോസിയേഷൻ പ്രസിഡൻറ് ചമയം ബാപ്പു പറഞ്ഞു. അതിന് മുമ്പ് നിർത്തലാക്കിയ ഏല്ലാ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കണമെന്നും ആവശ്യെപ്പട്ടു. ഷാലിമാർ ഷൗക്കത്ത്, സി.പി. മുഹമ്മദ് ഇക്ബാൽ, പി.ടി.എസ്. മൂസു, ലിയാഖത്തലി ഖാൻ, യൂസുഫ് രാമപുരം, കെ.പി. ഉമ്മർ, വാര്യർ എസ്. ദാസ്, പി.പി. സൈദലവി, ഒമർ ഷെരീഫ്, അബ്ദുല്ലത്തീഫ്, ജമീല ഇസുദ്ദീൻ, റജീന ശൈജൽ എന്നിവർ സംസാരിച്ചു. കത്തി നശിച്ച വീട് പുനർ നിർമിച്ചു നൽകി പെരിന്തൽമണ്ണ: തീപിടിച്ച് പൂർണമായും കത്തിനശിച്ച വീട് നഗരസഭയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുനർനിർമിച്ചു. നഗരസഭ ആറാം വാർഡിലെ ആഭരണക്കല്ല് കോളനിയിൽ എടപ്പറ്റ തങ്കത്തിെൻറ വീടാണ് എപ്രിൽ 24ന് കത്തിനശിച്ചത്. തുടർന്ന് ചെയർമാെൻറ നേതൃത്വത്തിലുള്ള സംഘം വീട് സന്ദർശിച്ച് പുനർനിർമിക്കുന്നതിന് സഹായം വാഗ്ദാനം നൽകി. വാർഡ് കൗൺസിലർ കിഴിശ്ശേരി മുസ്തഫയുടെ നേതൃത്വത്തിൽ നിർമാണ കമ്മിറ്റി രൂപവത്കരിച്ച് ഒരു മാസത്തിനകം പുനർനിർമിക്കുകയായിരുന്നു. സുമനസ്സുകൾ നൽകിയ 2.50 ലക്ഷം രൂപ സമാഹരിച്ച് നിർമാണ കമ്മിറ്റിയും നാട്ടുകാരും ചേർന്ന് വീട് പണി പൂർത്തിയാക്കി. വീടിെൻറ താക്കോൽ ചെയർമാൻ എം. മുഹമ്മദ് സലീം തങ്കത്തിന് നൽകി ഗൃഹപ്രവേശം നടത്തി. കിഴിശ്ശേരി മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ നിഷി അനിൽ രാജ്, സെക്രട്ടറി കെ. പ്രമോദ്, തഹസിൽദാർ എം. മെഹറലി, വി.പി. വിനോദ്, അളിയത്ത് കുഞ്ഞിക്കുട്ടൻ, കെ.വി. രജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.