വിദ്യാർഥികളെ അനുമോദിച്ചു

മഞ്ചേരി: എസ്.സി.ഇ.ആർ.ടി നാഷനൽ മെറിറ്റ്-കം-മീൻസ് സ്കോളർഷിപ് പരീക്ഷയിൽ മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ് ആറാംതവണയും ഒന്നാമതെത്തി. 58 വിദ്യാഥികളാണ് സ്കോളർഷിപ്പിന് അർഹരായത്. വിജയികൾക്ക് ഒമ്പതുമുതൽ 12ാം ക്ലാസുവരെ പ്രതിമാസം 500 രൂപ ലഭിക്കും. വിജയം നേടിയ കുട്ടികളെയും പരിശീലിപ്പിച്ച അധ്യാപകരെയും അനുമോദിച്ചു. എം. ഉമ്മർ എം.എൽ.എ, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ടി. സജ്ന, പ്രധാനാധ്യാപകൻ കെ.എം. അബ്ദുൽ ഷുക്കൂർ, പി.ടി.എ പ്രസിഡൻറ് പി.എം. അബ്ദുന്നാസിർ, പി.പി. റസാഖ്, എം.സി. മുഹമ്മദ് മുസ്തഫ, ടി. ഷറീന, കുഞ്ഞിമുഹമ്മദ് പുത്തലത്ത്, എം. റാഷിദ, കെ. റയ്ഹാനത്ത്, ഷമീൽ, സോഫിയ എന്നിവർ സംസാരിച്ചു. പടം. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലെ സ്കോളർഷിപ് ജേതാക്കൾക്ക് ഉപഹാരം നൽകി അനുമോദിക്കുന്നു. സമീപം എം. ഉമ്മർ എം.എൽ.എ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ: സംഗമം 27ന് മഞ്ചേരി: മഞ്ചേരി സൗഹൃദവേദി ആഭിമുഖ്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ മുഖ്യവിഷയമാക്കി വിപുലമായ സംഗമവും ഇഫ്താർ വിരുന്നും ഒരുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ന് ഉച്ചക്ക് രണ്ടുമുതൽ കൊരമ്പയിൽ ഒാപൻ ഹാളിലാണ് സംഗമം. റിട്ട. ഹൈകോടതി ജഡ്ജി ആർ. ബസന്ത് മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരൻ പി. സുരേന്ദ്രൻ, വിവർത്തകനും മനോരോഗ വിദഗ്ധനുമായ ഡോ. ടി.എം. രഘുറാം എന്നിവരും പങ്കെടുക്കും. ഭാരവാഹികളായ പി.എം. സഫറുല്ല, ടി.പി. വിജയകുമാർ, പ്രഫ. അലവി, പി.വി. മുഹമ്മദ് കുട്ടി, നസിറുദ്ദീൻ ആലുങ്ങൽ എന്നിവർ പങ്കെടുത്തു. പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9747729919, 9895894750.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.