പകർച്ചപ്പനി പ്രതിരോധം: ഊർങ്ങാട്ടിരിയിൽ ശുചീകരണത്തിന്​ 5000 വളൻറിയർമാർ

അരീക്കോട്: നിപ പനിമരണവും ഡെങ്കിപ്പനി മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഊർജിത പ്രതിരോധ പ്രവർത്തനത്തിന് ഊർങ്ങാട്ടിരി പഞ്ചായത്തിൽ തുടക്കം. ഞായറാഴ്ച 5000 വളൻറിയർമാർ ശുചീകരണവും ബോധവത്കരണവും നടത്താൻ സർവകക്ഷി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കർ, ഡോ. അക്ബർ സാദിഖ് എന്നിവർ ക്ലാസ് നയിച്ചു. ബ്ലോക്ക് അംഗം പി.കെ. അബ്ദുറഹിമാൻ, പി.എം. ജോണി, സി. നാരായണൻ, കെ. അബ്ദുൽ അസീസ്, ബെന്നി പോൾ, ഖാദർ കെ. തേഞ്ഞിപ്പലം, കെ. അബ്ദുല്ല, പി. ചന്ദ്രൻ, കെ. അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ ഫാത്തിമ എന്നിവർ സംസാരിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ വീടുകളിൽ ശുചീകരണവും കൊതുക് ഉറവിടനശീകരണവും നടത്തണം. റബർ തോട്ടങ്ങൾ, കവുങ്ങ് തോട്ടങ്ങൾ എന്നിവിടങ്ങളിൽ കൊതുക് ഉറവിടനശീകരണം ജനകീയ പങ്കാളിത്തത്തോടെ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.