ആനക്കര: പ്രായം 82ലെത്തിയിട്ടും എഴുത്തിെൻറ വഴിയിൽ നിറഞ്ഞുനിൽക്കുകയാണ് അബൂബക്കർ മാസ്റ്റർ. നിരവധി കഥകളും കവിതകളുമായി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥാനം പിടിച്ച പട്ടിത്തറ ആലൂർ ചാലിപറമ്പിൽ അബൂബക്കർ മാസ്റ്റർ 20ഓളം കവിതകളുടെ സമാഹാരണവും ജീവിതകഥയും പുസ്തകമായി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. 1936ൽ ആലിയമുണ്ണി-കദീജ ദമ്പതികളുടെ മകനായി ജനിച്ച അബൂബക്കർ ആനക്കര ബേസിക് ട്രെയിനിങ് സ്കൂളിലാണ് അധ്യാപകപഠനം നടത്തിയത്. പിന്നീട് നിരവധി വിദ്യാലങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കഥ-കവിതകൾക്ക് പുറമെ 'എെൻറ തട്ടകം' എന്ന പുസ്തകം രചിച്ചു. മഹാഭാരതമെന്ന ഇതിഹാസകഥ രചിച്ച വേദവ്യാസെൻറ ജനനത്തിന് യുഗ്മഗാന രചന നിർവഹിച്ചിട്ടുണ്ട്. പരാശരമുനിക്കും ദലിത് യുവതിയായ കാളിപെണ്ണിനും ജനിച്ച പുത്രനാണ് വേദവ്യാസൻ. കടത്തുതോണിക്കാരിയായ കാളിപെണ്ണും മുനിയും തമ്മിലുള്ള കൂടിക്കാഴ്ച ഉൾെപ്പടെ ചരിത്രവഴികൾക്കാണ് യുഗ്മഗാനം നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.