ഷൊർണൂർ: തപാൽ വകുപ്പ് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് മൂന്നാംനാൾ പിന്നിട്ടു. എ.െഎ.ജി.ഡി.എസ്.യു ഒറ്റപ്പാലം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷൊർണൂർ ഗവ. പ്രസ് തപാൽ ഓഫിസിന് മുന്നിൽ ധർണ നടത്തി. കെ. അംബുജാക്ഷിയുടെ അധ്യക്ഷതയിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ബി.ഇ.ഡി.ഇ.യു ഡിവിഷൻ പ്രസിഡൻറ് വാസുദേവൻ കരിമ്പുഴ, ആർ.എം.എസ് പെൻഷനേഴ്സ് യൂനിയൻ സെക്രട്ടറി ബാലകൃഷ്ണൻ, നാരായണൻ വെള്ളിനേഴി, കെ. ജാഫർ, മുരളി മരുതൂർ, കറുപ്പൻ കർക്കിടാംകുന്ന്, വി.പി. ശ്രീധരനുണ്ണി, ടി.പി. ബാലസുന്ദരൻ, പി. സുകുമാരൻ എന്നിവർ ധർണക്ക് നേതൃത്വം നൽകി. കുളപ്പുള്ളി ടൗണിൽ പ്രകടനവും പൊതുയോഗവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.