പട്ടാമ്പി: കൊപ്പം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ തുടങ്ങി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പസിഡൻറ് വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുമിത അധ്യക്ഷത വഹിച്ചു. ഡോ. ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. എൻ. ഗോപകുമാർ, കെ. മുരളി, കമ്മുക്കുട്ടി എടത്തോൾ, സബീന ഹസ്സൻകുട്ടി, സജിത വിനോദ്, സുനിത രാജൻ, ബി.ഡി.ഒ സത്യൻ, ശംസുദ്ദീൻ, ഇസ്മയിൽ വിളയൂർ, ഹരിദാസൻ, ഡോ. അഷ്റഫ് എന്നിവർ സംസാരിച്ചു. കെ.കെ.എ. അസീസ് സ്വാഗതവും ഡോ. സിദ്ദീഖ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് പാലിയേറ്റീവ് സെൻററുകൾക്കുള്ള വിവിധ ഉപകരണങ്ങളുടെ വിതരണവും ചടങ്ങിൽ നടന്നു. ആശുപത്രിയിൽ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറക്കുള്ള സൗകര്യവും ഐ.പി ബ്ലോക്കിലേക്ക് കുടിവെള്ള സൗകര്യവും ഒരുക്കാൻ എസ്.കെ.എസ്.എസ്.എഫ് കൊപ്പം മേഖല കമ്മിറ്റി തീരുമാനിച്ചു. 'നിപ' വൈറസ് ബോധവത്കരണത്തിെൻറ ഭാഗമായി പുറത്തിറക്കിയ ലഘുലേഖയുടെ വിതരണോദ്ഘാടനം കൊപ്പം മേഖല ജനറൽ സെക്രട്ടറി മുഹിയുദ്ദീൻ ബാഖവി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലിക്ക് നൽകി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.