രാമപുരത്ത് കാർ സ്കൂട്ടറുകളിലും വൈദ്യുതി കാലിലും ഇടിച്ച് നാലുപേർക്ക് പരിക്ക്

രാമപുരം: ദേശീയപാതയിൽ രാമപുരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് നാലുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. വയനാടുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് രാമപുരത്ത് പള്ളിക്ക് സമീപം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് സ്കൂട്ടറുകളിടിച്ച് തെറിപ്പിച്ച് വൈദ്യുതി കാലിൽ ഇടിക്കുകയായിരുന്നു. കാൽ പൊട്ടിവീണത് പ്രദേശത്ത് ഭീതിവിതച്ചു. റോഡരികിൽ നിന്നിരുന്ന മൂന്നുപേർക്കും കാറിലുണ്ടായിരുന്ന ഒരാൾക്കുമാണ് പരിക്കേറ്റത്. കാച്ചിനിക്കാട് വട്ടപ്പറമ്പിൽ ഫർഹാൻ (13), പാപ്പാട്ടിൽ ആദിൽ (10), ഒറ്റപ്പാലം സ്വദേശി പുത്തൻപീടിയേക്കൽ നാസർ (4), രാമപുരത്തെ അള്ളാളത്തിൽ സുരാജ് (14) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.