നിയന്ത്രണംവിട്ട കാർ മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

പുലാമന്തോൾ: നിയന്ത്രണംവിട്ട കാർ മറിഞ്ഞ് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്. മമ്പാട് സ്വദേശികളായ മൂർക്കൻ വീട്ടിൽ മുഹമ്മദലി (55), സുലൈഖ (51) എന്നിവർക്കാണ് പരിക്കേറ്റത്. പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ കട്ടുപ്പാറ കണ്ടപ്പത്ത് പാലത്തിനടുത്ത് വ്യാഴാഴ്ച വൈകീട്ട് 4.30നാണ് സംഭവം. തൃശൂരിൽനിന്ന് സ്വദേശമായ മമ്പാട്ടേക്ക് വരവെ കട്ടുപ്പാറ കണ്ടപ്പത്ത് പാലത്തിനടുത്ത് റോഡരികിൽ കൂട്ടിയിട്ട കല്ലുകളിൽ കയറി നിയന്ത്രണംവിട്ട് കാർ മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.